Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sfi Attack

അ​ബി​ൻ വ​ർ​ക്കി​യെ ത​ട​ഞ്ഞു; എ​സ്എ​ഫ്ഐ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

പ​ത്ത​നം​തി​ട്ട: വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി​യെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത‌​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മെ​ത്തി​യ അ​ബി​ൻ വ​ർ​ക്കി​യെ കോ​ള​ജി​ന​ക​ത്ത് വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ചെ​റി​യ രീ​തി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. അ​ബി​ൻ വ​ർ​ക്കി​യെ കോ​ള​ജി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു​വെ​ന്ന് കെ​എ​സ്‌​യു നേ​താ​ക്ക​ൾ ആരോപിച്ചു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഇ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം ത​ങ്ങ​ൾ ആ​രെ​യും ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പു ചെ​യ്യു​ക​യാ​ണ്.

Latest News

Corehub Up